Friday, August 30, 2013

ഉറ പൊഴിക്കല്‍ (നേരിയ ചര്‍മ്മം)



      ഉറ പൊഴിക്കല്‍(നേരിയ ചര്‍മ്മം)


                                               പാടത്തും പറമ്പുകളിലും നമ്മള്‍ സാധാരണ

കാണാറുള്ള ഒരു സംഗതിയാണ് പാമ്പുകള്‍


അഴിച്ചിട്ട് പോയ അവയുടെ നേരിയ തൊലികള്‍ 

അത് കാണുമ്പോള്‍ തന്നെ ചിലര്‍ക്ക് പേടിയാകും 

എന്നാല്‍ നമുക്ക് അതേകുറിച്ച്‌ ഒന്നു അറിയാന്‍ 

ശ്രമിച്ചുനോക്കാം!എന്തിനാണ് പാമ്പുകള്‍ തന്‍റെ

തൊലി ഉപേക്ഷിക്കുന്നത്? എന്താണ്


അതുകൊണ്ടുള്ള ഗുണം?ഒരുപാട്അന്വേഷിച്ചാല്‍ 

ഉത്തരം കിട്ടും ഈ തൊലി ഉരിക്കുന്ന പ്രവണത 

പാമ്പുകള്‍ക്ക് മാത്രമുള്ളതല്ല(lizard)പല്ലി 

വിഭാഗത്തില്‍പെട്ട ജീവികളുംതൊലി 

ഉപേക്ഷിക്കാറുണ്ട്




 ഇനി വിഷയത്തിലേക്ക് വരാം ഇഴജീവിയും 

രാത്രിസഞ്ചാരപ്രിയരുമായ പാമ്പുകള്‍ക്ക് കാഴ്ച 

ശക്തി വളരെ കൂടുതലാണ് കാരണം ചെവി 

ഇല്ലാത്തത് കൊണ്ട് ഇരപിടിക്കാന്‍ അവയെ 

സഹായിക്കുന്നത് അപാര കാഴ്ച ശക്തിയും 

മണം പിടിക്കാനുള്ള കഴിവും ഭൂമിയില്‍ 

ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ തിരിച്ചറിയാനുള്ള 

അവയുടെ കഴിവുമാണ് എന്നാല്‍ കാലക്രമേണ 

അവയുടെ കാഴ്ചശക്തി മങ്ങാന്‍ തുടങ്ങും 

അതിന് കാരണം അവയുടെ കണ്ണിനെ ആവരണം 

ചെയ്ത തൊലി കണ്ണില്‍ നിന്നും വിട്ട്മാറി 

അവിടെ വെളുത്ത നിറമായി മാറും ഏകദേശം 

ഒരു തിമിരം ബാധിച്ച അവസ്ഥയില്‍ ആകും 

അതോടുകൂടി പാമ്പുകള്‍ക്ക് സംഗതികളുടെ 

കിടപ്പുവശം മനസ്സിലാകും അവ തന്‍റെ പഴക്കം 

ചെന്ന തൊലി കളയാന്‍ തന്നെ തീരുമാനിക്കും




 അതിന് ആദ്യം അനുയോജ്യമായ ഒരു സ്ഥലം 

തെരഞ്ഞെടുക്കും കൈകാലുകള്‍ ഇല്ലാത്തതിനാല്‍ 

തൊലി കളയല്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം 

തന്നെയാണ് അതിനാല്‍ പരുപരുത്ത 

പാറക്കെട്ടുകളും മുള്ളുള്ള മരങ്ങളും കഷ്ട്ടിച്ചു 

കയറിപറ്റാവുന്ന സുഷിരങ്ങള്‍ 

എന്നിവയൊക്കെയാണ് പാമ്പുകള്‍ 

തെരഞ്ഞെടുക്കുക !ആദ്യം തലയുടെ ഭാഗം 

തൊലി ഉരിക്കല്‍ തുടങ്ങും പ്രയാസപ്പെട്ട് ഒരു 

മണിക്കൂര്‍ ചെലവഴിച്ചതിന് ശേഷമാണ് തൊലി 

കളയല്‍ പക്രിയ കഴിയുക തൊലി കളഞ്ഞതിന് 

ശേഷം ഒരു പുത്തന്‍ ഉണര്‍വാണ് അവയ്ക്ക് 

തിളങ്ങുന്ന പുത്തന്‍ ഉടുപ്പുമിട്ട്‌ മൂപര് അന്നം

തേടി പോകും !


 ഇനി പാമ്പുകളെ അറിയാനും അവയുടെ 

വാസസ്ഥലം കണ്ടുപിടിക്കാനും വളരേ ഏറെ 

സഹായിയാണ് അവ ഉപേക്ഷിച്ചു പോയ ഈ 

തൊലികള്‍ തൊലിയുടെ ഗന്ധം മനസ്സിലാക്കി 

അവയുടെ പഴക്കം നമുക്ക് കണക്കാക്കാം 

തൊലി പെട്ടെന്ന് പൊട്ടിപ്പോകുന്നു എങ്കില്‍ 

പഴക്കമേറിയതാണ് എന്നും അനുമാനിക്കാം 

പിന്നെ തൊലിയുടെ തലഭാഗം കിടക്കുന്നതിന്‍റെ 

നേരേ എതിര്‍ഭാഗത്തേക്കാണ് പാമ്പ് 

പോയിട്ടുണ്ടാവുക കാരണം അവ ആദ്യം 

ഉരിക്കുന്ന ഭാഗം തലയാണ്!അവയുടെ ചര്‍മ്മം 

ആസ്മക്കുള്ള മരുന്നായിട്ടും ചിലയാളുകള്‍

 ശേഖരിക്കാരുണ്ട്  !!എന്ന് സ്വന്തം   snake master (richu)



           green Lizard(costa rica)



                                          
           african rock python      (കണ്ണിനുചുറ്റുംവെള്ള നിറംശ്രദ്ധിക്കുക തൊലി ഒഴിവാക്കുന്നതിന് തൊട്ടുമുമ്പുള്ള കാഴ്ച്ച)

                                                                                               
                     തുടക്കം                                                                                                                                                                                                                     

4 comments:

  1. സത്യം പറയാലോ പാമ്പുകളെ കുറിച്ചുള്ള വിവരണം വളരേയധികം നന്നായിരിക്കുന്നു ... നന്ദി

    ReplyDelete
  2. nice - but there is no follower option to follow this blog.
    better add that to get notifications to others.

    ReplyDelete