ഇണചേരല്‍ പാമ്പുകള്‍ക്ക് ഇടയിലുള്ള
ഇണചേരല്‍ പക്രിയ നമുക്കൊന്ന്‍
പരിശോധിച്ച് നോക്കാം. ഈ വിഷയത്തില്‍
ഒരുപാട് അന്ധവിശ്വാസങ്ങളും
ഇന്ന്സമൂഹത്തില്‍ നിലവിലുണ്ട്
eg:"മൂര്‍ഖനും ചേരയും തമ്മില്‍ ഇണചേരും "
എന്നൊക്കെയാണ് ചിലയാളുകള്‍ ധരിച്ചു
വെച്ചിരിക്കുന്നത് അതിന് കാരണം പാമ്പുകളെ
തിരിച്ചറിയാനുള്ള ആളുകളുടെ കഴിവ് കേടാണ്.
തന്‍റെ ഇനത്തില്‍പ്പെട്ട പാമ്പുകളുമായി
മാത്രമേ അവ
ഇണചേരാറുള്ളൂ അല്ലാതെ ചേര മൂര്‍ഖനുമായി
ഇണചേര്‍ന്ന് 'വെന്തിരന്‍' എന്നപുതിയ ഇനം
ഉണ്ടാകും എന്ന് പറയുന്നത് അസംഭവ്യം ആണ്
ചേര ചേരയോടും മൂര്‍ഖന്‍ മൂര്‍ഖനോടും മാത്രമേ
ഇണചേരൂ! ഇനി ഇണചേരുന്ന സമയത്ത്
പെണ്‍പാമ്പുകളുടെ ഗന്ധ ഗ്രന്ഥി (musk gland)
പുറപ്പെടുവിക്കുന്ന ഒരു തരം ഫിറമോണ്‍
ദൂരെയുള്ള ആണ്‍പാമ്പുകളുടെ vomero nesal എന്ന
അവയവം അവ പിടിച്ചെടുക്കുകയും അങ്ങനെ
അവ ഉത്തേജിതമാവുകയും ചെയ്യും അങ്ങനെ
ആണ്‍ പാമ്പ് ഇണയെ
കണ്ടെത്തുകയും അവയുമായി ഇണചേരല്‍
തുടങ്ങുകയും ചെയ്യുംആദ്യം ആണ്‍പാമ്പ് തല
കൊണ്ടോ തന്‍റെ ശരീരം കൊണ്ടോ മൃദുവായി
പെണ്‍പാമ്പിന്‍റെ ശരീരത്തില്‍ ഉരസി അവയെ
ലൈ൦ഗീകമായി ഉണര്‍ത്തും പിന്നീട് സാവധാനം ഗുദ
ദ്വാരങ്ങള്‍ ചേര്‍ത്ത് വെക്കുകയും ചെയ്യും തെറ്റിദ്ധാരണ !
ഏതൊരു ജീവിക്കും തന്‍റ
ആവാസവ്യവസ്ഥയില്‍ വളരെയധികം
ശ്രദ്ധയുണ്ടാകും തന്‍റെ വാസസ്ഥലംസംരക്ഷിക്കാന്‍
സദാജാഗ്രത പുലര്‍ത്തും ആരെങ്കിലും തന്‍റെ
അതിര്‍ത്തി കടന്നാല്‍ അവ ആക്രമണോത്സുകത
കാണിക്കും ഓരോ ജീവിയുംവ്യത്യസ്ത രീതിയില്‍
ആകും തന്‍റെ
അതിര്‍ത്തി അടയാളപ്പെടുത്തിയിട്ടുണ്ടാവുക eg:
സിംഹം 'പുലി എന്നീ വിഭാഗത്തില്‍ പെടുന്നവ
"മൂത്രം "ഒഴിച്ചാണ് അതിര്‍ത്തി നിശ്ചയിക്കുക ! ശത്രു
ആ വര കടന്നാല്‍ പിന്നെ അവിടെ ഘോരയുദ്ധമാണ്
നടക്കുക ഇതിനെയാണ് (പ്രവിശ്യ യുദ്ധം) എന്ന്
പറയുക ഇതുപോലെയുള്ള പ്രവിശ്യ യുദ്ധങ്ങള്‍
പാമ്പുകള്‍-ക്കിടയിലും നടക്കാറുണ്ട്
! മൃഗങ്ങള്‍ക്കിടയിലുള്ളത്
രക്തരൂക്ഷിതമായപോരാട്ടമാണെങ്കില്‍ പാമ്പുകള്‍
വളരെ വ്യത്യസ്തമായ ഒരു യുദ്ധ മുറയാണ്
സ്വീകരിക്കുക അതായത് തന്‍റെ വാസസ്ഥലത്തേക്ക്
മറ്റൊരു ആണ്‍ പാമ്പ് കടന്നുവന്നാല്‍ വഴക്ക്
തുടങ്ങുകയായി രണ്ടാളും ചുറ്റിപ്പിണഞ്ഞു തല
ആവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും
ആരാണോ തല താഴ്ത്തുന്നവന്‍ അവന്‍ പരാജയം
സമ്മതിച്ച് വഴിമാറി പ്പോകും ! ഈ വഴക്കും
ചുറ്റിപ്പിണഞ്ഞു കൊണ്ടുള്ള അഭ്യാസവും
കണ്ടിട്ടാണ് പലരും അതിനെ ഇണചേരല്‍ ആയി
വ്യാഖ്യാനിക്കുന്നത് ! മൂര്‍ഖനും ചേരയും
തമ്മിലുള്ള ഈ വഴക്കിനെയാണ്
പലരും തെറ്റിദ്ധരിക്കുന്നത് !!




- പ്രവിശ്യയുദ്ധo
No comments:
Post a Comment