Wednesday, September 25, 2013

First_Aid ( പ്രഥമ ശുശ്രൂഷ )







ഒഫിഡിയ (Ophidia) കുടുംബത്തില്‍ പെട്ടതാണ്


പാമ്പുകള്‍.നമുക്കറിയാം ധാരാളം വ്യത്യസ്തമാര്‍ന്ന.

പാമ്പുകള്‍ഉണ്ടെന്ന്.വിഷമുള്ളവയുംഇല്ലാത്തവയും

എങ്ങെനെതിരിച്ചറിയാം?

എളുപ്പത്തില്‍ തിരിച്ചറിയാന്‍ഒരുമാര്‍ഗ്ഗമുണ്ട്.അവ

യുടെ തലയുടെ ആകൃതിയില്‍ ഉള്ള

വ്യത്യാസം.വിഷമുള്ളവയുടെ തല ഏതാണ്ട്

ത്രികോണം പോലെയും വിഷമില്ലാത്തവയുടെത്

ദീര്‍ഘ വൃത്തം പോലെയുമാണ് കാണപ്പെടുക





വിഷമുള്ളവയും ഇല്ലാത്തവയും


ഇനി നമുക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍


പൊതുവേകാണപ്പെടുന്ന പാമ്പുകളെ കുറിച്ച് ഒന്ന്

നോക്കാം ! നമ്മുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ്

പാമ്പുകടി-യേല്‍ക്കുന്നത് ഒന്നുകില്‍ അവയെ

ചവിട്ടുമ്പോള്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കുമ്പോള്‍.

അധികമാളുകളും പാമ്പുകളുടെ കാര്യത്തില്‍

വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട്!

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പലതും യഥാസമയം

ചികിത്സ കിട്ടാത്തത് മൂലമാണ്        ഉദാഹരണം:

എല്ലാപാമ്പുകള്‍ക്കും വിഷം ഉണ്ടെന്നും മറ്റും....!




first-aid > പ്രഥമശുശ്രൂഷ




"ടൂര്‍ണ്ണിക്കെ " എന്ന പേരിലാണ് 'ഫസ്റ്റ് എയ്ഡ് '



അറിയപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ജനുവരി 

വരെയാണ് പാമ്പുകളുടെ സഞ്ചാരം കൂടുതലും! 

തണുപ്പ് കൂടുതല്‍ ഉള്ളതിനാല്‍ ഈ സമയം അവ 

മാളം വിട്ട് പുറത്തിറങ്ങും.അതിനാല്‍ ആളുകള്‍ക്ക് 

കൂടുതലും കടിയേല്‍ക്കുന്നത് ഈ കാലത്താണ്. ഇണ 

ചേരുന്ന സമയത്ത് വിഷം കൂടുതല്‍ ആകും. ഇര 

വിഴുങ്ങിയിരിക്കുന്ന സമയത്തും പേടിച്ചിരിക്കുന്ന 

സമയത്തും വിഷം കുറയും.



നിര്‍ഭാഗ്യവശാല്‍ കടിയേറ്റ് കഴിഞ്ഞാല്‍ ശരീരത്തില്‍ 


വ്യാപിക്കുന്ന വിഷത്തിന്‍റെഅളവ് പരമാവധി 

കുറക്കുക  എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. 

കടിയേറ്റാല്‍ 2 മിനിട്ടിനകം ഇത് ചെയ്തിരിക്കണം ! 

കടിയേറ്റസ്ഥലം സോപ്പും ശുദ്ധജലവും   

ഉപയോകിച്ച് നന്നായി കഴുകുക ആളുകളില്‍ നിന്ന് 

കടിയേറ്റആളെ മാറ്റി നിര്‍ത്തുക എന്നിട്ട് കഴിയുന്നത്ര 

ധൈര്യംഅയാള്‍ക്ക്‌ കൊടുക്കുക ! ഭയപ്പെട്ട് 

കഴിഞ്ഞാല്‍നമ്മുടെ രക്തസമ്മര്‍ദ്ദം കൂടി വിഷം 

രക്തവുമായി   പെട്ടെന്ന് കൂടിക്കലരാന്‍ ഇടയാകും.



കടിയേറ്റ മുറിവായില്‍ നിന്ന് (രണ്ട് സൂചിക്കുത്ത്


പോലെയാകും കാണപ്പെടുക) കഴിയുന്നത്ര രക്തം

നെക്കി കളയുക. ചിലയാളുകള്‍ അവിടെ ബ്ലേഡ്

കൊണ്ടും മറ്റും മുറിപ്പെടുത്താറുണ്ട്.അത് വലിയ

അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.ഒരിക്കലും

മുറിവുണ്ടാക്കാന്‍ പാടില്ല. രക്തം നെക്കി കളഞ്ഞ

ശേഷം മുറിവേറ്റ ഭാഗത്തിന്‍റെ   നാലിഞ്ച് 

മുകളിലായി അധികം മുറുകാതെയും 

അയയാതെയും കെട്ടുക. കെട്ടിനിടയില്‍കൂടി ഒരു 

വിരല്‍ കടത്താനുള്ള ഇടം വേണം! ഇല്ലെങ്കില്‍ രക്ത 

സ്രാവം നിലയ്ക്കും. 10 മിനുട്ടിനുള്ളില്‍ അഴിച്ച് 

കെട്ടുകയും വേണം. കടിയേറ്റ് 1 മണിക്കൂറിലധികം 

കെട്ട് നിലനിര്‍ത്തുകയും ചെയ്യരുത് ! പേശികള്‍ക്ക് 

നാശം സംഭവിക്കാതിരിക്കാനാണത് ! 



കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട 

കഞ്ഞിവെള്ളമോ കൊടുക്കുക. മധുരമുള്ള 

പാനീയവും മദ്യവും തീര്‍ത്തും 

ഒഴിവാക്കുക.കടിയേറ്റയാള്‍ അധികം ഓടാനും 

നടക്കാനും പാടില്ല. ശരീരം ഇളകാതെ നോക്കണം  

മുറിവേറ്റ സ്ഥലം പൊള്ളിക്കുന്നത് വളരെ അപകട-

കരമായ പ്രവണതയാണ് കടിയേറ്റയാള്‍ 

പരിഭ്രമിക്കുകയും ഭയപ്പെടുന്നതും ഒഴിവാക്കുക 

എന്നതാണ് ഏറ്റവും പ്രധാനം 










കടിച്ച ഇനം ഏതാണെന്ന് തിരിച്ചറിയേണ്ടതുണ്ട് !


ഇപ്പോള്‍ യുണിവേഴ്സല്‍ ആന്റി വെനം (universal

antivenom) ഉണ്ടെങ്കിലും ഇനം തിരിച്ചറിഞ്ഞാല്‍

നല്ലതാണ് ! പാമ്പുകളെ പോലെ വിഷവും നമ്മുടെ

ശരീരത്തില്‍ വ്യത്യസ്ത അവയവങ്ങളെയാണ്

ബാധിക്കുക ! 



ഉദാ: മൂര്‍ഖന്‍റെയും

രാജവെമ്പാലയുടേയും വിഷം നമ്മുടെ നാഡികളെ

ബാധിക്കുന്നു. അണലി വിഷം രക്തപര്യയന

വ്യവസ്ഥയേയും (heamotoxic) അതില്‍ അണലിയുടെ

വിഷമാണ് ഏറ്റവും വേദനയുണ്ടാക്കുന്നത്!

കടിയേറ്റ ഭാഗത്ത് നീര് വന്ന് വീര്‍ക്കുകയും

തലചുറ്റലും അനുഭവപ്പെടുന്നു. രക്തം

കട്ടപിടിക്കാത്തത് മൂലം വായുടെ ഊനത്തില്‍

കൂടിയും മൂക്കില്‍ കൂടിയും നഖത്തില്‍ നിന്നും

രോമകൂപങ്ങള്‍ക്കൂടിയും രക്തം വരും ചിലപ്പോള്‍

രക്തം ചര്‍ദ്ദിക്കുകയും ചെയ്യും ! കടിയേറ്റ ഭാഗത്തെ

കോശങ്ങള്‍ നശിക്കുകയും അഴുകുകയും ചെയ്യും !

മൂര്‍ഖന്‍റെ വിഷമേറ്റാല്‍ കാഴ്ച്ച മങ്ങുകയും


ശ്വാസതടസ്സം ആമാശയ വേദന എന്നിവ ഉണ്ടാകും!




antivenom: മറുവിഷം



പാമ്പിന്‍റെ വിഷത്തില്‍ നിന്ന്‍ തന്നെയാണ് antivenom"

ഉണ്ടാക്കുന്നത് പാമ്പിന്‍ വിഷം കുതിരയില്‍

കുത്തിവെച്ചാണ് അവ ഉണ്ടാക്കുന്നത്! കുതിരയുടെ

ശരീരത്തില്‍ വിഷം എത്തിയാല്‍ അവയില്‍

പ്രതിദ്രവ്യം ഉണ്ടാകുന്നു ഇവ ശാസ്ത്രീയമായി

വേര്‍തിരിചെടുതാണ്antivenomഉണ്ടാക്കുന്നത്.ഇന്ത്യ

യില്‍ ചെന്നൈ കിംഗ്സ് ഇന്‍സ്റ്റിട്യൂട്ട്‌ .പൂനയിലെ

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ antivenom

ഉണ്ടാക്കുന്നുണ്ട് !!


snakemaster749 























































5 comments:

  1. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഇഷ്ടപ്പെട്ടു.. ഒരു പാട് പാമ്പിനെ പടം ആയി പോയോ എന്ന് സംശയം.

    ReplyDelete
  2. ഉപകാരപ്രദമായ അറിവുകള്‍ !
    വേര്‍ഡ്‌ verification ഒഴിവാക്കുക!

    ReplyDelete
  3. followers option " എങ്ങെനെ ചേര്‍ക്കും ?

    ReplyDelete
  4. ഉപകാരപ്രദമായ അറിവുകള്‍ !

    ReplyDelete