Wednesday, September 25, 2013

First_Aid ( പ്രഥമ ശുശ്രൂഷ )







ഒഫിഡിയ (Ophidia) കുടുംബത്തില്‍ പെട്ടതാണ്


പാമ്പുകള്‍.നമുക്കറിയാം ധാരാളം വ്യത്യസ്തമാര്‍ന്ന.

പാമ്പുകള്‍ഉണ്ടെന്ന്.വിഷമുള്ളവയുംഇല്ലാത്തവയും

എങ്ങെനെതിരിച്ചറിയാം?

എളുപ്പത്തില്‍ തിരിച്ചറിയാന്‍ഒരുമാര്‍ഗ്ഗമുണ്ട്.അവ

യുടെ തലയുടെ ആകൃതിയില്‍ ഉള്ള

വ്യത്യാസം.വിഷമുള്ളവയുടെ തല ഏതാണ്ട്

ത്രികോണം പോലെയും വിഷമില്ലാത്തവയുടെത്

ദീര്‍ഘ വൃത്തം പോലെയുമാണ് കാണപ്പെടുക





വിഷമുള്ളവയും ഇല്ലാത്തവയും


ഇനി നമുക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍


പൊതുവേകാണപ്പെടുന്ന പാമ്പുകളെ കുറിച്ച് ഒന്ന്

നോക്കാം ! നമ്മുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ്

പാമ്പുകടി-യേല്‍ക്കുന്നത് ഒന്നുകില്‍ അവയെ

ചവിട്ടുമ്പോള്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കുമ്പോള്‍.

അധികമാളുകളും പാമ്പുകളുടെ കാര്യത്തില്‍

വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട്!

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പലതും യഥാസമയം

ചികിത്സ കിട്ടാത്തത് മൂലമാണ്        ഉദാഹരണം:

എല്ലാപാമ്പുകള്‍ക്കും വിഷം ഉണ്ടെന്നും മറ്റും....!




first-aid > പ്രഥമശുശ്രൂഷ




"ടൂര്‍ണ്ണിക്കെ " എന്ന പേരിലാണ് 'ഫസ്റ്റ് എയ്ഡ് '



അറിയപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ജനുവരി 

വരെയാണ് പാമ്പുകളുടെ സഞ്ചാരം കൂടുതലും! 

തണുപ്പ് കൂടുതല്‍ ഉള്ളതിനാല്‍ ഈ സമയം അവ 

മാളം വിട്ട് പുറത്തിറങ്ങും.അതിനാല്‍ ആളുകള്‍ക്ക് 

കൂടുതലും കടിയേല്‍ക്കുന്നത് ഈ കാലത്താണ്. ഇണ 

ചേരുന്ന സമയത്ത് വിഷം കൂടുതല്‍ ആകും. ഇര 

വിഴുങ്ങിയിരിക്കുന്ന സമയത്തും പേടിച്ചിരിക്കുന്ന 

സമയത്തും വിഷം കുറയും.



നിര്‍ഭാഗ്യവശാല്‍ കടിയേറ്റ് കഴിഞ്ഞാല്‍ ശരീരത്തില്‍ 


വ്യാപിക്കുന്ന വിഷത്തിന്‍റെഅളവ് പരമാവധി 

കുറക്കുക  എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. 

കടിയേറ്റാല്‍ 2 മിനിട്ടിനകം ഇത് ചെയ്തിരിക്കണം ! 

കടിയേറ്റസ്ഥലം സോപ്പും ശുദ്ധജലവും   

ഉപയോകിച്ച് നന്നായി കഴുകുക ആളുകളില്‍ നിന്ന് 

കടിയേറ്റആളെ മാറ്റി നിര്‍ത്തുക എന്നിട്ട് കഴിയുന്നത്ര 

ധൈര്യംഅയാള്‍ക്ക്‌ കൊടുക്കുക ! ഭയപ്പെട്ട് 

കഴിഞ്ഞാല്‍നമ്മുടെ രക്തസമ്മര്‍ദ്ദം കൂടി വിഷം 

രക്തവുമായി   പെട്ടെന്ന് കൂടിക്കലരാന്‍ ഇടയാകും.



കടിയേറ്റ മുറിവായില്‍ നിന്ന് (രണ്ട് സൂചിക്കുത്ത്


പോലെയാകും കാണപ്പെടുക) കഴിയുന്നത്ര രക്തം

നെക്കി കളയുക. ചിലയാളുകള്‍ അവിടെ ബ്ലേഡ്

കൊണ്ടും മറ്റും മുറിപ്പെടുത്താറുണ്ട്.അത് വലിയ

അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.ഒരിക്കലും

മുറിവുണ്ടാക്കാന്‍ പാടില്ല. രക്തം നെക്കി കളഞ്ഞ

ശേഷം മുറിവേറ്റ ഭാഗത്തിന്‍റെ   നാലിഞ്ച് 

മുകളിലായി അധികം മുറുകാതെയും 

അയയാതെയും കെട്ടുക. കെട്ടിനിടയില്‍കൂടി ഒരു 

വിരല്‍ കടത്താനുള്ള ഇടം വേണം! ഇല്ലെങ്കില്‍ രക്ത 

സ്രാവം നിലയ്ക്കും. 10 മിനുട്ടിനുള്ളില്‍ അഴിച്ച് 

കെട്ടുകയും വേണം. കടിയേറ്റ് 1 മണിക്കൂറിലധികം 

കെട്ട് നിലനിര്‍ത്തുകയും ചെയ്യരുത് ! പേശികള്‍ക്ക് 

നാശം സംഭവിക്കാതിരിക്കാനാണത് ! 



കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട 

കഞ്ഞിവെള്ളമോ കൊടുക്കുക. മധുരമുള്ള 

പാനീയവും മദ്യവും തീര്‍ത്തും 

ഒഴിവാക്കുക.കടിയേറ്റയാള്‍ അധികം ഓടാനും 

നടക്കാനും പാടില്ല. ശരീരം ഇളകാതെ നോക്കണം  

മുറിവേറ്റ സ്ഥലം പൊള്ളിക്കുന്നത് വളരെ അപകട-

കരമായ പ്രവണതയാണ് കടിയേറ്റയാള്‍ 

പരിഭ്രമിക്കുകയും ഭയപ്പെടുന്നതും ഒഴിവാക്കുക 

എന്നതാണ് ഏറ്റവും പ്രധാനം 










കടിച്ച ഇനം ഏതാണെന്ന് തിരിച്ചറിയേണ്ടതുണ്ട് !


ഇപ്പോള്‍ യുണിവേഴ്സല്‍ ആന്റി വെനം (universal

antivenom) ഉണ്ടെങ്കിലും ഇനം തിരിച്ചറിഞ്ഞാല്‍

നല്ലതാണ് ! പാമ്പുകളെ പോലെ വിഷവും നമ്മുടെ

ശരീരത്തില്‍ വ്യത്യസ്ത അവയവങ്ങളെയാണ്

ബാധിക്കുക ! 



ഉദാ: മൂര്‍ഖന്‍റെയും

രാജവെമ്പാലയുടേയും വിഷം നമ്മുടെ നാഡികളെ

ബാധിക്കുന്നു. അണലി വിഷം രക്തപര്യയന

വ്യവസ്ഥയേയും (heamotoxic) അതില്‍ അണലിയുടെ

വിഷമാണ് ഏറ്റവും വേദനയുണ്ടാക്കുന്നത്!

കടിയേറ്റ ഭാഗത്ത് നീര് വന്ന് വീര്‍ക്കുകയും

തലചുറ്റലും അനുഭവപ്പെടുന്നു. രക്തം

കട്ടപിടിക്കാത്തത് മൂലം വായുടെ ഊനത്തില്‍

കൂടിയും മൂക്കില്‍ കൂടിയും നഖത്തില്‍ നിന്നും

രോമകൂപങ്ങള്‍ക്കൂടിയും രക്തം വരും ചിലപ്പോള്‍

രക്തം ചര്‍ദ്ദിക്കുകയും ചെയ്യും ! കടിയേറ്റ ഭാഗത്തെ

കോശങ്ങള്‍ നശിക്കുകയും അഴുകുകയും ചെയ്യും !

മൂര്‍ഖന്‍റെ വിഷമേറ്റാല്‍ കാഴ്ച്ച മങ്ങുകയും


ശ്വാസതടസ്സം ആമാശയ വേദന എന്നിവ ഉണ്ടാകും!




antivenom: മറുവിഷം



പാമ്പിന്‍റെ വിഷത്തില്‍ നിന്ന്‍ തന്നെയാണ് antivenom"

ഉണ്ടാക്കുന്നത് പാമ്പിന്‍ വിഷം കുതിരയില്‍

കുത്തിവെച്ചാണ് അവ ഉണ്ടാക്കുന്നത്! കുതിരയുടെ

ശരീരത്തില്‍ വിഷം എത്തിയാല്‍ അവയില്‍

പ്രതിദ്രവ്യം ഉണ്ടാകുന്നു ഇവ ശാസ്ത്രീയമായി

വേര്‍തിരിചെടുതാണ്antivenomഉണ്ടാക്കുന്നത്.ഇന്ത്യ

യില്‍ ചെന്നൈ കിംഗ്സ് ഇന്‍സ്റ്റിട്യൂട്ട്‌ .പൂനയിലെ

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ antivenom

ഉണ്ടാക്കുന്നുണ്ട് !!


snakemaster749 























































Wednesday, September 4, 2013

അപകടകാരികള്‍

                                 1: common death adder


ലോകത്തിലെതന്നെ ഏറ്റവും വിഷം കൂടിയ

പാമ്പാണിത് ഓസ്ട്രേലിയയില്‍ ആണ്

കാണപ്പെടുന്നത് !!


              2:tiger snake

വിഷത്തിന്‍റെ കാര്യത്തില്‍ രണ്ടാമത് 

                3:Inland Taipan


   വിഷത്തിന്‍റെ കാര്യത്തില്‍ മൂന്നാമത്
തലക്കെട്ട് ചേര്‍ക്കുക

4:black mamba


ലോകത്തിലെ ഏറവും വേഗതയുളള പാമ്പ്

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരേ സഞ്ചരിക്കും

പ്രകോപനം കൂടാതെ ഇങ്ങോട്ട് വന്ന്

ആക്രമിക്കുന്ന ഒരേ ഒരു പാമ്പ് ആഫ്രിക്കയില്‍

മാത്രം കാണാം കറുത്ത വായയുള്ളത്

കൊണ്ടാണ് ഈ പേര് വന്നത്

 

tiger python (പെരുമ്പാമ്പ്‌)

നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവന്നിരുന്ന 

വലിയ ഇനമാണ് tiger python 2 മുതല്‍ 6 മീറ്റര്‍

 വരേ നീളം 60 kg വരേ ഭാരം വെക്കും 30 മുതല്‍

 100 മുട്ടകള്‍ വരെ ഒറ്റത്തവണ ഇടും വിയര്‍പ്പിന്

 ഒരു തരം പച്ച മരുന്നിന്‍റെ മണമാണ് ഇന്ന് 

ഇതിന്‍റെ തൊലിക്കും ഇറച്ചിക്കും വേണ്ടി മനുഷ്യര്‍

 വേട്ടയാടുന്നത് കൊണ്ട് വംശനാശം നേരിടുന്നു !
പെരുമ്പാമ്പ്‌ അടയിരിക്കുന്നു

rat snake (ചേര)

നമുക്ക് പരിചിതനായ ആളാണ്‌ ചേര തീരേ വിഷമില്ലാത്ത ഇനം പാമ്പ് വിഭാഗത്തിലെ ഏറവും വലിയ പേടിത്തൊണ്ടന്‍ രാജവെമ്പാലയുടെ ഇഷ്ട ഭക്ഷണം!


Monday, September 2, 2013

പാമ്പ് കടിയേറ്റാല്‍ (snake bites)

               പാമ്പ് കടിയേറ്റാല്‍ (snake bites)





പലസന്ദര്‍ഭങ്ങളിലും ആളുകള്‍ക്ക് പാമ്പിന്‍റെകടി

യേല്‍ക്കാറുണ്ട്ഒരുപാട്പേര്‍ മരണപ്പെടാറുമുണ്ട്

എന്നാല്‍ഇതിലൊക്കെ ഒരുപാട്സംഗതികള്‍ഉണ്ട്

തേകുറിച്ച്‌നമുക്കൊന്ന്അറിയാന്‍ ശ്രമിക്കാംനമുക്ക

റിയാംലോകത്തില്‍ വിവിധയിനം പാമ്പുകള്‍

ഉണ്ടെന്ന് മാരക വിഷമുള്ളവയും തീരേ വിഷം

ഇല്ലാത്തവയും ആദ്യമേ പറയട്ടെ മനുഷ്യന്‍റെ

അശ്രദ്ധ മൂലമാണ് കടിയേല്‍ക്കുന്നത് ഒന്നുകില്‍ 

അതിനെചവിട്ടുമ്പോള്‍ അല്ലെങ്കില്‍ പ്രകോപിപ്പി

ക്കുമ്പോള്‍ മാത്രമാണ് പാമ്പുകള്‍ കടിക്കുക 

എന്നാല്‍ പ്രകോപനം ഒന്നുമില്ലാതെതന്നെ 

ഇങ്ങോട്ട് വന്ന്ആക്രമിക്കുന്ന ഒരേഒരു പാമ്പേ 

ലോകത്തുള്ളൂ അത്ആഫ്രിക്കയില്‍ മാത്രം കാണുന്ന ബ്ലാക്ക്‌മാംബ(black mamba)ആണ്.നമ്മുടെ 

നാട്ടിലെ അപകടകാരിയായ ചില പാമ്പുകള്‍ ഉണ്ട്

അതില്‍ഒന്നാമനാണ്‌ രാജ വെമ്പാല(king cobra):-

രാജവെമ്പാലയെകുറിച്ച് മുമ്പ് വിവരിച്ചിട്ടുള്ളതിനാല്‍പറയുന്നില്ല





2:അണലി(russell's viper)


ചേനത്തണ്ടന്‍'ചുരുട്ടമണ്ടലി'രക്തമണ്ടലി'പയ്യാനമ

ണ്ടലിഎന്നീ പേരുകളില്‍അറിയപ്പെടുന്നു.ശരീരത്തി

ന്‍റെ മധ്യത്തിലും വശങ്ങളിലും പരസ്പരം 

തൊടാതെ നില്‍ക്കുന്ന കറുത്ത വൃത്തം! തല 


ത്രികോണം ആകൃതിയില്‍ ആണ് പൊതുവേശാന്ത

സ്വഭാവമാണെങ്കിലും പ്രകോപിപ്പിച്ചാല്‍ അതി 

ശക്തമായിചീറ്റുംമൂര്‍ഖന്‍റെചീറ്റലിന്‍റെ 2 

ഇരട്ടിയിലേറെ ശക്തമായി ചീറ്റും.ഏറ്റവുംവലിയ

വിഷപല്ലുള്ളത്  അണലിക്കാണ് രാത്രിയില്‍ 

ആണ് ഇര തേടല്‍.എലികള്‍ ഇഷ്ട ഭക്ഷണം.വിഷം

നമ്മുടെ രക്തപര്യയന വ്യവസ്ഥയേയാണ് ബാധി

ക്കുക അത്കൊണ്ട്കടിയേറ്റാല്‍വായയുടെഊനത്തി

ല്‍ നിന്നും രോമകൂപത്തില്‍ നിന്നും കണ്ണില്‍ 

നിന്നും ചെറിയ രക്തക്കുഴലുകള്‍ പൊട്ടിയും 

രക്തം വരും പേശികളും കോശങ്ങളും നശിച്ചു

പോയി കടിയേറ്റ ഭാഗംഅഴുകാന്‍ തുടങ്ങും 

പ്രഥമ ശുശ്രൂഷ നല്‍കിയില്ലെങ്കില്‍ മരണംവരെ 

സംഭവിക്കാം!

    അണലി (russell's viper)



3:ശങ്കുവരയന്‍(Indian common krait) വള്ളിക്കെട്ടന്‍


 എട്ടടിമൂര്‍ഖന്‍'മോതിര വളയന്‍' വള കൊഴുപ്പന്‍ 

എന്നീപേരുകളില്‍അറിയപ്പെടുന്നു മാരകവിഷമുള്ള

വയാണെങ്കിലും കടിയേറ്റാല്‍ വേദന കുറവാകും 

"വോള്‍ഫ് snake " എന്ന ഇനവുമായി നല്ലസാമ്യമുണ്ട് 

വിഷം നാഡികളെ ബാധിക്കുന്നു


                         ശങ്ഗു വരയന്‍ (common krait)


4:മൂര്‍ഖന്‍ (cobra)naja naja.കരിമൂര്‍ഖന്‍.പുല്ലാനി.കണ്ണാടി.എന്നീ 

വിഭാഗങ്ങളുണ്ട് പെട്ടെന്ന്   

പ്രകോപിതനാകും.ശക്തമായി ചീറ്റും വിഷം 

നാഡികളെയാണ് ബാധിക്കുക 


                                      മൂര്‍ഖന്‍ (naja naja)



                          അണലിയുടെ കടിയേറ്റ കാലും കയ്യും
കടിയേറ്റ ഭാഗം  

Sunday, September 1, 2013

മുട്ടയിടല്‍ (ovi pary)

                       

                                  മുട്ടയിടല്‍(ovi pary)          

മുട്ടയിടല്‍ (ovi pary) പ്രസവം എന്നിങ്ങനെ രണ്ട്

 

വിധമാണ് പാമ്പുകള്‍ക്കിടയില്‍ നടക്കുന്നത്

 

സാധാരണ   സസ്തനികളില്‍ നടക്കുന്ന പ്രസവമല്ല

 

പാമ്പുകള്‍ക്ക്! വയറിനുള്ളില്‍ ഇരുന്നു തന്നെ മുട്ട

 

വിരിഞ്ഞ് പുറത്തു വരികയാണ് പതിവ്



 പ്രസവിക്കുന്ന ഇനത്തില്‍ പെടുന്നവയാണ്

 

>അണലി'പച്ചില പാമ്പ്'മണല്‍ പാമ്പ്'കവച വാലന്‍


 എന്നിവയൊക്കെ ! ഇണ ചേര്‍ന്ന് കഴിഞ്ഞ് 40-50 


ദിവസങ്ങള്‍ കൊണ്ട് പെണ്‍പാമ്പ് മുട്ടയിടും. 4

 

മുതല്‍ 40 മുട്ട വരെ ഒറ്റ തവണ ഇടും ഏകദേശം 2

 

മാസം എടുക്കും മുട്ട വിരിയാന്‍!



 മുട്ടയിടുമ്പോള്‍ ഓരോ മുട്ടയുടെ കൂടെയും

 

ഉണങ്ങിയാല്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഒരുതരം

 

ദ്രാവകം കൂടി ഉണ്ടാകും അത് മൂലം മുട്ടകള്‍ തമ്മില്‍

 

തമ്മില്‍ ഒട്ടിപ്പിടിച്ച് ഒരു ചെറിയ കൂടപോലെയാകും

 

അത് കൊണ്ട് അടയിരിക്കാന്‍ അമ്മ പാമ്പിന് വളരേ നല്ല സൌകര്യമാണ്!


 മുട്ടകള്‍ക്ക് ഈര്‍പ്പം തട്ടാതെ മുട്ടകള്‍ മുഴുവനായും 

ചുറ്റിപ്പിണഞ്ഞു കിടന്നാണ് അവ അടയിരിക്കല്‍ ! 

മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണ മുട്ട ഇടാന്‍ കരിങ്കല്ല്

 പോടുകളും മതില്‍കെട്ടുകളും ഒഴിഞ്ഞ ടയറുകള്‍ 

എന്നിവയൊക്കെയാണ് തെരഞ്ഞെടുക്കാറുള്ളത്. 

 

                           കൂട് കൂട്ടി മുട്ടയിടുമോ?
                        രാജവെമ്പാല കൂടൊരുക്കുന്നു


പാമ്പുകളുടെ കൂട്ടത്തില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഏക

പാമ്പ് രാജാവായ രാജ വെമ്പാല(king cobra) ആണ്

പാമ്പുകളുടെ കൂട്ടത്തില്‍ ഒരുപാട് വിശേഷണങ്ങള്‍

 ഉള്ള പാമ്പാണ് രാജവെമ്പാല

 ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപ്പാമ്പ് 15

അടിയോളം നീളം ഉണ്ടാകും ശരീരത്തിന്‍റെ

 മുക്കാല്‍ഭാഗവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയും

 മഴക്കാടുകളില്‍ കണ്ടു വരുന്നു ഇഷ്ട ഭക്ഷണം

 നമ്മുടെ സ്വന്തം ചേര(rat snake)യാണ് ഗതികെട്ടാല്‍

 പെരുമ്പാമ്പിനെ(tiger python)വരെ തിന്നും 



ഒറ്റ കൊത്തിന് ഒരാളെ കൊല്ലാന്‍ വെറും 15 മിനുട്ട്

 ധാരാളം 30 മിനുട്ട് കൊണ്ട് ഒരാനയേയും കൊല്ലാന്‍

 കഴിയും! കണ്ണുകളിലേക്ക് തുറിച്ചുനോക്കി

 ഭയപ്പെടുത്താനും മിടുക്കന്‍. മൂര്‍ഖന്‍റെ പത്തിയുടെ

 അത്ര ഭംഗിയൊന്നും ഇല്ലെങ്കിലും ചെറിയ രീതിയില്‍

 പത്തിയുണ്ട്! കേരളത്തില്‍ വയനാടന്‍ വനങ്ങളില്‍

 ഇവ ധാരാളം ഉണ്ട് പകല്‍ സമയങ്ങളില്‍ ആണ് ഇര
തേടല്‍ !


മുട്ടയിടാന്‍ പെണ്‍പാമ്പ് ചുറ്റുമുള്ള കരിയിലകള്‍


 വാലുകൊണ്ട് നീക്കി ഇത്തിരി ഉയര്‍ന്ന ഒരു

 കൂടുണ്ടാക്കുന്നു പെണ്‍പാമ്പ് സദാ മുട്ടകള്‍ക്ക്

 മുകളില്‍ അടയിരിക്കുമ്പോള്‍ രാജാവ് മരത്തിലും

 മറ്റും നിന്ന് പരിസരം നിരീക്ഷിച്ചു കൊണ്ടിരിക്കും 




90 ദിവസം കൊണ്ടാണ് മുട്ടകള്‍ വിരിയുക

 വിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അമ്മ പാമ്പ്

 നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലംവിടും ആദ്യമായി 

ഇര തേടലും സ്വയംരക്ഷയും ഒക്കെ കുഞ്ഞിന്‍റെ

 ബാധ്യതയാണ് അത്കൊണ്ടുതന്നെ 40

 കുഞ്ഞുങ്ങളില്‍ ചിലത് മാത്രമാണ് അവശേഷിക്കുക

 വിരിഞ്ഞിറങ്ങുമ്പോള്‍ തന്നെ വിഷം(venom) സജ്ജമാകും !

                                                    പൂര്‍ത്തിയായ കൂട്ടില്‍

ഇണചേരല്‍


                                          ഇണചേരല്‍                                                                                                                                                                                                                                      പാമ്പുകള്‍ക്ക് ഇടയിലുള്ള 

ഇണചേരല്‍ പക്രിയ നമുക്കൊന്ന്‍ 

പരിശോധിച്ച് നോക്കാം. ഈ വിഷയത്തില്‍ 

ഒരുപാട് അന്ധവിശ്വാസങ്ങളും 

ഇന്ന്സമൂഹത്തില്‍ നിലവിലുണ്ട് 

eg:"മൂര്‍ഖനും ചേരയും തമ്മില്‍ ഇണചേരും " 

എന്നൊക്കെയാണ് ചിലയാളുകള്‍  ധരിച്ചു 

വെച്ചിരിക്കുന്നത്   അതിന് കാരണം പാമ്പുകളെ 

തിരിച്ചറിയാനുള്ള ആളുകളുടെ കഴിവ് കേടാണ്.




 തന്‍റെ ഇനത്തില്‍പ്പെട്ട പാമ്പുകളുമായി 

മാത്രമേ അവ 

ഇണചേരാറുള്ളൂ അല്ലാതെ ചേര മൂര്‍ഖനുമായി 

ഇണചേര്‍ന്ന് 'വെന്തിരന്‍' എന്നപുതിയ ഇനം 

ഉണ്ടാകും എന്ന് പറയുന്നത് അസംഭവ്യം ആണ് 

ചേര ചേരയോടും മൂര്‍ഖന്‍ മൂര്‍ഖനോടും മാത്രമേ 

ഇണചേരൂ! ഇനി ഇണചേരുന്ന സമയത്ത് 

പെണ്‍പാമ്പുകളുടെ ഗന്ധ ഗ്രന്ഥി (musk gland) 

പുറപ്പെടുവിക്കുന്ന ഒരു തരം ഫിറമോണ്‍ 

ദൂരെയുള്ള ആണ്‍പാമ്പുകളുടെ vomero nesal എന്ന

 അവയവം അവ പിടിച്ചെടുക്കുകയും അങ്ങനെ 

അവ ഉത്തേജിതമാവുകയും ചെയ്യും അങ്ങനെ

 ആണ്‍ പാമ്പ് ഇണയെ

 കണ്ടെത്തുകയും അവയുമായി ഇണചേരല്‍ 

തുടങ്ങുകയും ചെയ്യുംആദ്യം ആണ്‍പാമ്പ് തല 

കൊണ്ടോ തന്‍റെ ശരീരം കൊണ്ടോ മൃദുവായി 

പെണ്‍പാമ്പിന്‍റെ ശരീരത്തില്‍ ഉരസി അവയെ 

ലൈ൦ഗീകമായി ഉണര്‍ത്തും പിന്നീട് സാവധാനം ഗുദ

 ദ്വാരങ്ങള്‍ ചേര്‍ത്ത് വെക്കുകയും ചെയ്യും                                                                                                                                                                                                                                              തെറ്റിദ്ധാരണ !   


                                                                                                    ഏതൊരു ജീവിക്കും തന്‍റ 

ആവാസവ്യവസ്ഥയില്‍ വളരെയധികം

ശ്രദ്ധയുണ്ടാകും തന്‍റെ വാസസ്ഥലംസംരക്ഷിക്കാന്‍ 

സദാജാഗ്രത പുലര്‍ത്തും ആരെങ്കിലും തന്‍റെ 

അതിര്‍ത്തി കടന്നാല്‍ അവ ആക്രമണോത്സുകത 

കാണിക്കും ഓരോ ജീവിയുംവ്യത്യസ്ത രീതിയില്‍

ആകും തന്‍റെ 

അതിര്‍ത്തി അടയാളപ്പെടുത്തിയിട്ടുണ്ടാവുക eg:

സിംഹം 'പുലി എന്നീ വിഭാഗത്തില്‍ പെടുന്നവ 

"മൂത്രം "ഒഴിച്ചാണ് അതിര്‍ത്തി നിശ്ചയിക്കുക ! ശത്രു
 
ആ വര കടന്നാല്‍ പിന്നെ അവിടെ ഘോരയുദ്ധമാണ്

 നടക്കുക ഇതിനെയാണ് (പ്രവിശ്യ യുദ്ധം) എന്ന് 

പറയുക ഇതുപോലെയുള്ള പ്രവിശ്യ യുദ്ധങ്ങള്‍ 

പാമ്പുകള്‍-ക്കിടയിലും നടക്കാറുണ്ട് 




! മൃഗങ്ങള്‍ക്കിടയിലുള്ളത് 

രക്തരൂക്ഷിതമായപോരാട്ടമാണെങ്കില്‍ പാമ്പുകള്‍
 
വളരെ വ്യത്യസ്തമായ ഒരു യുദ്ധ മുറയാണ്‌ 

സ്വീകരിക്കുക അതായത് തന്‍റെ വാസസ്ഥലത്തേക്ക് 

മറ്റൊരു ആണ്‍ പാമ്പ് കടന്നുവന്നാല്‍  വഴക്ക്
 
തുടങ്ങുകയായി രണ്ടാളും ചുറ്റിപ്പിണഞ്ഞു തല 

ആവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും 

ആരാണോ തല താഴ്ത്തുന്നവന്‍ അവന്‍ പരാജയം 

സമ്മതിച്ച് വഴിമാറി പ്പോകും ! ഈ വഴക്കും
 
ചുറ്റിപ്പിണഞ്ഞു കൊണ്ടുള്ള അഭ്യാസവും
 
കണ്ടിട്ടാണ്‌ പലരും അതിനെ ഇണചേരല്‍ ആയി 

വ്യാഖ്യാനിക്കുന്നത് ! മൂര്‍ഖനും  ചേരയും 

തമ്മിലുള്ള ഈ വഴക്കിനെയാണ് 

പലരും തെറ്റിദ്ധരിക്കുന്നത് !!



                                        പ്രവിശ്യ യുദ്ധം                                                                                                                                                                                                                                  ഇണചേരല്‍
                                     ഇണചേരല്‍                                                                                                                     
  1.                                       പ്രവിശ്യയുദ്ധo 


  1.